2012 മാർച്ച് 25, ഞായറാഴ്‌ച

ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും

ഓ.. കൃത്യ സമയത്ത്‌ തന്നയാ നമ്മുടെ വരവ്.


അവളുടെ ഒരുക്കം തീരുമോ എന്ന്‌സ്വല്പം ഒന്നു ഭയപ്പെട്ടിരുന്നു.



നാട്ടില്‍  നിന്നു ഇതിനായി വന്നതല്ലേ, വിടുമോ അവള്‍

മുഖ്യാതിഥിയെ സ്വീകരിക്കാൻ സംഘാടക സമിതിക്കാര്‍  എല്ലാം ഗയിറ്റിങ്കല്‍   തന്നെയുണ്ട്‌. ഇവിടെ തന്നെ നിന്നു കളയാം. ഇവിടെയാകുമ്പോള്‍ പ്രത്യേകിച്ച്‌ പണി ഒന്നു എടുക്കതെ തന്നെ നല്ല കവറേജ്‌ കിട്ടും.



" എടീ.. നിനക്ക് ഇഷ്ടമുള്ള എതെങ്കിലും സ്റ്റാളില്‍     കയറിനിന്നോ", അവളെ ഇനി കൂട്ടത്തില്‍ നിര്‍ത്തിയാല്‍  ശരിയാവത്തില്ല.

എന്ത്‌ പറ്റി എല്ലാവരും മുണ്ടും ജുബ്ബായും, കോട്ട്കാരെ അരെയും കാണാനില്ലല്ലോ.



“ ഇവിടെ റിസപ്ഷന്‍  കമ്മറ്റിക്കാര്‍  മാത്രം നിന്നാല  മതി, മറ്റുള്ളവര്‍   ദയ്വ്ചെയ്ത്‌ ഇവിടെ നിന്നു മാറിത്തരണം”.



ഇമ്മിണി വലിയ ജുബ്ബക്കാരന്റെ ഉത്തരവ്, ഇനിയിവിടെ നില്ക്കുന്നത്‌ അത്ര പന്തിയല്ല.

അതാ പെണ്ണുമ്പിള്ള ഓടിക്കിതച്ചു വരുന്നു.



“ അച്ചായാ ബാഡ്ജ്‌ ഇല്ലാതെ ഒരു സ്റ്റാളിലും നില്ക്കാന്‍  പറ്റില്ലത്രേ.”



അതു സാരമില്ല നീ പോയി എവിടെ വേണമെങ്കിലും നിന്നോ, ഞാന്‍ കമ്മറ്റിക്കാരോട് പറയാം നിനക്കുള്ള ബാഡ്ജ്‌ അവർ അവിടെ കൊണ്ടുതരും“



ഏതായാലും ഇനി ബാഡ്ജ്‌ സംഘടിപ്പിച്ചിട്ട്‌ തന്നെ കാര്യം. എനിക്കും ഒരെണ്ണം കുത്തണം, സാദാ പോരാ, എക്സികൂട്ടിവ്‌ കമ്മറ്റിയുടെ തന്നെ വേണം.



ഇവിടെപ്പോയി ഈ കമ്മറ്റിക്കാർ, ഒരുത്തനെയും കാണാനില്ലല്ലോ. നമ്മളൊക്കെ വരുമ്പോൾ വന്ന്‌ കണ്ട്‌ ഗൗനിക്കേണ്ടതല്ലേ. ഇനി ഏതായാലും അങ്ങോട്ട്‌ പോയി തപ്പിപിടിക്കാം.



ദാ വരുന്നു ഒരു കമ്മറ്റിക്കാരന്‍ .....



“ എടാ കൊച്ചനെ നീ ഇങ്ങ്‌ വന്നേ, .ഇവിടെ നിന്ന്‌ കാര്യങ്ങള്‍ നോക്കാനുള്ളതിനു കറങ്ങി നടക്കുക. നിങ്ങളെ ഒക്കെ കമ്മറ്റിയിലാക്കിയിട്ട് ‌ ഒരു ചുമതലയും ഇല്ല എന്ന്‌ വച്ചാല്‍”



ഇടാ !.. ഇതൊന്നു കേള്‍ക്കാതെ വെരുക്‌ പോകുന്നതുപോലെ ഇവൻ ഇത്‌ ഇവിടെ പോകുവാ!



അതാ വരുന്നു അടുത്തവൻ. ഇവനിട്ട്‌ രണ്ട്‌ ഡയലോഗ്‌ കാച്ചണം, ഒന്നു പേടിപ്പിച്ച്‌ വിടണം. പണ്ട്‌ ഇവനു ജോലികിട്ടുന്നതിനു മുൻപ്‌ എന്നും വിളിക്കുമായിരിന്നു.

“അച്ചായാ ഒന്ന്‌ സഹായിക്കണം.. എവിടെ എങ്കിലും ഒന്ന്‌ കയറ്റണം" , അന്ന്‌ കാര്യമായിട്ട്‌ ഒന്നു ചെയ്തില്ലാ എങ്കിലും അവന്റെ മുകളിലൊരു അവകാശം ഉണ്ടല്ലോ.



ദാ കിടക്കുന്നു.. അവൻ നാമ്മളെ കണ്ട ഭാവം നടിക്കാതെ നേരേ മുമ്പില്‍   കൂടി ഒരു പോക്ക്‌. ഞാനോര്‍ത്തു  എന്നെ കണ്ടോണ്ട്‌ വന്നതാണെന്ന്.



ഇനീ ഇവന്മാരെ ഒന്നും നോക്കിയിട്ട്‌ ഒരു കാര്യവു ഇല്ല. നേരേ കമ്മറ്റി ഓഫിസിലേക്ക്‌ ചെല്ലാം. പ്രസിഡന്റും സെക്രട്ടറിയും ഒക്കെ കാണും രണ്ട്‌ വർത്തമാനം പറഞ്ഞിട്ട്‌ തന്നെ.



ഏതായാലും എല്ലാവരും ഉണ്ട്‌, ഭയങ്കര തിരക്കിലാണല്ലോ, ശിങ്കിടികള്‍ എല്ലാം ഇടതും വലതുമായി നില ഉറപ്പിച്ചിട്ടുണ്ട്‌. നേരേ പോയി മുമ്പില്‍ നിന്നിട്ടും കണ്ട ഭാവം ഇല്ല. ഞാനെന്നാ നിന്ന നില്പില്‍  ആവി അയി പ്പോയോ?.



“എടൊ തോമസ്സെ! നീ യൊക്കെ പ്രസിഡന്റു മറ്റു ആയതില്‍  പിന്നെ മനുഷ്യന്മാരെ. അറികേലന്നുണ്ടോ?”



“ അച്ചായാ ലോഹ്യം പറയാന്‍ സമയം ഇല്ല, ഞങ്ങള്‍ ചീഫ്‌ ഗസ്റ്റിനെ സ്വീകരിക്കാന്‍  പോകുകയാ പിന്നെ കാണാം.”

ന യാന്‍ പോ നന്‍  അന്ന  അന്നേ ഇല
നന്‍ സ്പോന്സോര്  ആള്‍ അല ‍   അര r
യില്‍


ഇനി ഇവിടെ നിന്നിട്ടു കാര്യം ഉണ്ടെന്ന്‌ തോന്നുനില്ലാ. കാലം പോയ പോക്കേ!പണ്ടൊക്കെ ഇതല്ലാം നമ്മുടെ കൈയിലിരുന്നതല്ലേ. ഈ പ്രാവശ്യം ജനറൽ ബോഡിക്ക്‌ വന്നില്ല. വന്നിരുന്നെങ്കില്‍ ഏതെങ്കിലും കമ്മറ്റിയില്‍
ആകാമായിരുന്നും. മന:പൂർവ്വം വരാതെ ഇരുന്നതാ. ഇപ്പം കമ്മറ്റിയിലായാല്‍ തുട്ട്‌ ഇറക്കണം. കമ്മറ്റി കൂടുമ്പോള്‍  ‍ പുത്തന്‍ പണക്കാരു പറയും ഒന്ന്‌ രണ്ട്‌ ഐറ്റം നമ്മള്‍ക്ക്‌ സ്പോൺസര്‍ ചെയ്യാം എന്ന്‌. കണക്ക്‌ കൂട്ടിവരുമ്പോള്‍ നല്ല ഒരു തുകയാകും. കൊടുക്കതെ വലിഞ്ഞാല്‍

“ കാശ്‌ വച്ചിട്ട്‌ കാര്യം പറഞ്ഞാല്‍ മതി” എന്ന്‌ മുഖത്ത്‌ നോക്കി പറയാന്‍ മടിക്കത്ത ചെക്കന്മാരുണ്ട്‌ കമ്മറ്റിയില്‍.

എങ്ങനെ എങ്കിലു സ്വല്പം തുട്ട്‌ ഇറക്കാമെന്ന്‌ വച്ചാല്‍ തന്നെയും പഴയതുപോലെ നടക്കില്ല. ഒരു ചെറുക്കനുള്ളവനെ ഇവിടെ എന്തെങ്കിലും ജോലികിട്ടുമോ എന്നറിയാൻ വിസിറ്റിനു കൊണ്ടൂവന്നപ്പോള്‍ അവന്‍ ബാങ്ക്‌ സ്റ്റേറ്റ്മെന്റ്‌ തപ്പിപിടിച്ച്‌ ശമ്പളവും ചിലവും ഒക്കെ ക്രിത്യമായി അവന്റെ തള്ളയെ അറിയിച്ചിട്ടുണ്ട്‌. അതില്‍ പിന്നെ അയക്കുന്നതിന്റെ അളവു സ്വല്പം കുറഞ്ഞാല്‍ അപ്പോൾ വരും നൂറു ചോദ്യങ്ങള്‍. ഏതായാലും അവനെ എം. ബി. എ. പഠിപ്പിച്ചതു കൊണ്ട്‌ അത്രയും ഉപകാരമായി. കിട്ടിയ ജോലി ഒന്നു അവനു പിടിച്ചില്ല. "സ്റ്റാറ്റ്സ്‌ പോരാ..", നാട്ടില്‍ ഒരു ചുറ്റിക്കളിയുള്ളത്‌ പിന്നയാ പിടികിട്ടിയത്‌ .

ഏതായാലും ബാഡ്ജ്‌ സംഘടിപ്പിച്ചിട്ട്‌ തന്നെ കാര്യം. കുറഞ്ഞത്‌ പെണ്ണുമ്പിള്ളയ്ക്ക്‌ എങ്കിലും ഒരെണ്ണം.

അതാ വരുന്നു ഒഫിസില്‍ പണി എടുക്കുന്ന ചെക്കന്‍, ഭാഗ്യം അവന്‍ ബാഡ്ജ്‌ കുത്തിയിട്ടുണ്ട്‌.

“മോനെ ബാഡ്ജ്‌ എവിടെ നിന്നാണു കിട്ടുന്നത്‌?.



അല്ലെങ്കില്‍ അതിങ്ങ്‌ താ, മോന്‍  പോയി വേറൊരണ്ണം വാങ്ങ്‌.



അച്ചായന്‍  പറഞ്ഞെന്ന്‌ പറഞ്ഞാല്‍ മതി”



“ അച്ചായാ ഇതിങ്ങിനെ വേറൊരൾക്ക്‌ കൊടുക്കാന്‍  പാടില്ലാ എന്ന്‌ അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. തന്നെയും അല്ല ഈ ബാഡ്ജില്‍ പേരും എഴുതിയിട്ടുണ്ട്‌”



അച്ചായന്‍  ചെന്ന്‌ ഗ്രൂപ്പ്‌ കൺവീനറോട്‌ ചോദിക്ക്‌. പക്ഷെ ബാഡ്ജ്‌, സ്റ്റീയറിങ്ങ്‌ കമ്മറ്റിയിലുള്ള്വർക്ക്‌ മാത്രമേ കൊടുക്കാവു എന്നാണു തീരുമാനം.“



ഇതാരാടാ ഈ ഗ്രൂപ്പ്‌ കന്‍വീനർ എന്ന പുതിയഅവതാരം. എന്നാ പിന്നെ അവനെ കണ്ടിട്ട്‌ തന്നെ കാര്യം. ഒരു വിധത്തില്‍ ഗ്രൂപ്പ്‌ കന്‍വീനർ എന്ന മഹാ സംഭവത്തെ കണ്ടൂ പിടിച്ചു. ഓ ഇവനായിരുന്നോ?, പണ്ടൊക്കെ ഇവൻ വണ്ടിക്ക്‌ ലിഫ്റ്റ്‌ നോക്കി നില്ക്കു‍മ്പോള്‍ മൈൻഡ്‌ ചെയ്യാതെ പോകുമായിരുന്നു. കണ്ട്‌ കാര്യം പറഞ്ഞപ്പോള്‍ അതാ കിടക്കുന്നു നിയമത്തിന്റെ നൂറു നൂലാമാലകൾ! "ലിസ്റ്റില്‍ പേരുള്ളവർക്ക്‌ മാത്രമേ ബാഡ്ജ്‌ കൊടുക്കാൻ പറ്റുകയൊള്ളു."



ബാഡ്ജിന്റെ വില പോയ പോക്കേ!



ഇതായിരുന്നില്ലല്ലോ പതിവ്‌. ഏത്‌ കമ്മറ്റി ഉണ്ടെങ്കിലും അതിലൊക്കെ നമ്മൊളൊക്കെ കാണും, ഒന്നുകില്‍ കന്‍വീനർ, അല്ലെങ്കില്‍ ഖജാഞ്ജി, അതുമല്ലെങ്കില്‍ ഒർഗനൈസർ. അകത്തിട്ടില്ലെങ്കില്‍ പ്രശ്നം ഉണ്ടാക്കുന്ന എല്ലാ പെരുച്ചായികളേയും ഇടത്തക്ക വിധത്തിലുള്ള നിരവധി പോസ്റ്റ്കള്‍ ഉള്ള കമ്മറ്റി ആയിരിക്കും. പിന്നെ കാര്യങ്ങള്‍ എളുപ്പം ആയി. കമ്മറ്റി കൂടുമ്പോള്‍ വെറുതെ വമ്പൻ ഡയലോഗുകള്‍ പറഞ്ഞ്‌ ഓളം ഉണ്ടാക്കിയാല്‍ മതി. പണികൾ ചെയ്യാന്‍ ഒരു കൂട്ടർ സ്ഥിരമായി ഉണ്ടല്ലൊ. കോട്ടുമിട്ട്‌ ബാഡ്ജും കുത്തി മുമ്പിന്‍  നിന്നാല്‍ മതി.



ഇനിയിപ്പം ഭക്ഷണം വിളമ്പികൊടുക്കുന്നിടത്ത്‌ ഒന്ന്‌ നോക്കാം അവിടെ ആകുമ്പോള്‍ പാവപ്പെട്ടവന്മാർ ഉറക്കമിളച്ചിരിന്ന്‌ ഉണ്ടാക്കി വച്ചത്‌ "അവിടെ കൊട്‌ ഇവിടെ കൊട്‌" എന്ന്‌ പറഞ്ഞാല്‍ മതി. അവിടെ നിന്ന്‌ ഒരു വിധം കാര്യങ്ങള്‍  നടത്തികൊണ്ടിരുന്നപ്പോള്‍  ഒരുത്തൻ രോഷത്തോടെ വന്നു തോളത്തു തട്ടി പറയുകയാ,

“ തനിയെ പോകുന്നോ അതോ പിടിച്ച്‌ ഇറക്കി വിടണോ?



ഇത്രയും സാധനങ്ങള്‍ ഉണ്ടാക്കി എടുക്കാമെങ്കില്‍ അത്‌ വിളമ്പികൊടുക്കാനും ഞങ്ങള്‍ക്ക്‌ അറിയാം”



ഇനിയിപ്പോള്‍ പെണ്ണുമ്പിള്ളേയും വിളിച്ച്‌ സ്റ്റാന്റ്‌ വിടുന്നതാണു നല്ലത്‌.



“ എടീ! ഓഫിസിലെ ദാസന്റെ ഫാമിലി വന്നിട്ടുണ്ട്‌. എന്നോട്‌ കുറച്ചായി പറയുന്നു ഇറങ്ങ്‌, ഇറങ്ങ്‌ എന്ന്‌. ഞാന്‍  ഈ കാര്യം ഓർക്കാതെ ഇന്ന്‌ ചെല്ലാമെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. കാണാഞ്ഞിട്ട്‌ അങ്ങേരു വിളിക്കുമ്പോള്‍  അണു ഓർക്കുന്നത്‌. നമുക്ക്‌ അങ്ങോട്ട്‌ പോകാം“



"ഞാന്‍  പോകുവാണെന്ന്‌ പറഞ്ഞപ്പോ പ്രസിഡന്റും സെക്രട്ടറിയും കമ്മറ്റിക്കാരും എല്ലാം വിഷമിച്ചു. അവരു ചോദിക്കുവാ



അച്ചായനില്ലാതെ കാര്യങ്ങള്‍ എങ്ങനെ നടക്കും എന്ന്‌.



ഭയങ്കര ടെന്‍ഷനിലാ അവരിപ്പം.”



ഭാഗ്യത്തിനു ദാസന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവരവിടെ ഇല്ല. വിളിച്ചു നോക്കിയപ്പോള്‍ ദുബായിലാണത്രേ,കുട്ടികളെ മെട്രൊയില്‍ കയറ്റാൻ കൊണ്ടുപോയതാണു.



മടക്ക യാത്രയില്‍ അവള്‍ പതിവു ക്രോസ്സ്‌ വിസ്താരം ഒന്നു നടത്തിയില്ല. എന്നാപ്പിന്നെ റുമില്‍ ചെന്നിട്ട്‌ ആയിരിക്കും എന്നു കരുതി സ്വല്പം ഒന്ന്‌ വലിഞ്ഞാണു നടന്നത്‌. പക്ഷെ എനിക്ക്‌ മുമ്പേ അവൾ റൂമില്‍ കയറി കുറ്റിയിട്ട്‌ ഒറ്റ കിടപ്പ്‌. ഏസിയില്ലാത്ത സിറ്റിങ്ങ്‌ റുമില്‍ അത്തായ പട്ടിണിയോട്‌ ഇനി ഒരു രാത്രി .



പുതിയ ഗുണപാഠം : ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ