2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

എന്‍റെ ഹ്രദയം നിറഞ്ഞ ഓണാശംസകള്‍


മുല്ലയും തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും കണ്ണാന്തളിയും , 
ഓണതുമ്പിയും ഓണവില്ലും ഓണപ്പാട്ടും 
തുമ്പിതുള്ളലും കുമ്മാട്ടിക്കളിയും 
മാവേലി തമ്പുരാനും ഓണസദ്യയും
 മാവേലി സ്റ്റോര്‍ യിലെ തിക്കും തിരക്കും തൊട്ടടുത്ത ബിവറേജസിന് മുമ്പിലത്തെ ശാന്തമായ നീണ്ട നിരയും
 പരസ്യങ്ങള്‍ക്ക്  ഇടയില്‍ ടീവീ ക്കാര്‍ വച്ച് വിളമ്പുന്ന ഓണ കഥകളും,
 കുഴിമാത്രമുള്ള റോഡിലെ  വലിയ ട്രാഫിക്‌ ജാമും   
എല്ലാം   ചേര്‍ത്ത് മലയാളിക്ക് ഒരു ഓണം കൂടി
എല്ലാവര്‍ക്കും  എന്‍റെ ഹ്രദയം നിറഞ്ഞ ഓണാശംസകള്‍

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

പരീശന്മാരും പാപികളു


എത്ര ശ്രമിച്ചിട്ടും പ്രഭാത നമസ്കാരം തുടങ്ങുന്നതിനു എത്താന് ‍സാധിച്ചില്ല. തുബ്ദേൻ വായിച്ചുകഴിഞ്ഞു പള്ളിയില്‍ തള്ളിക്കയറുന്നവരെ പോലെ ആകാന്‍ പറ്റില്ലല്ലോ നമുക്ക്,  അല്ലെങ്കില്‍ പിന്നെ കമ്മറ്റിക്കാര്‍ ആകണം, ധൂപ പ്രാര്‍ത്ഥന കഴിഞ്ഞു വന്നാല്‍ മതി. പതിവായി നില്‍ക്കുന്ന സ്ഥലത്ത് , ഏറ്റവും മുമ്പില്‍ ആരോ കയറി   നില്‍ക്കുന്നു. പതിവ് പരിപാടി ആവർത്തിച്ചു, പുറകില്‍ പോയി നിന്ന് ഇടയിലേക്ക് തിരികി കയറി തോളുകൊണ്ട് ഇടങ്ങളിലേക്ക്  തട്ടിയപ്പോളെക്കിനും നമ്മുടെ സ്ഥാനം സ്വസ്ഥം. ചില പുതുമക്കാര്‍ ഇങ്ങനെ സ്ഥാനം തെറ്റി നില്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം മറിയാമ്മ പറയുന്നത് കേട്ടു, അവള്‍ പതിവായി നില്ക്കുന്നിടത്ത് ഒരു ചൂരിധാര്‍കാരി കയറി അങ്ങ് നിന്നെന്ന്. ഇടവകയില്‍ ആരോ പുതുതായി കെട്ടികൊണ്ട് വന്നതാണെന്ന് തോന്നുന്നു അല്ലെങ്കില്‍ അവള്‍ക്കു അവിടെ നില്‍കാന്‍ എങ്ങനെ ധൈര്യം വരും. മറിയാമ്മ പതിവുപോലെ  തട്ടിയും മുട്ടിയും ഒക്കെ നോക്കി. ങേ!  ഹേ! യാതൊരു അനക്കവു ഇല്ല.  അവസാനം "നിരപ്പിന്റെ" നേരത്തു  അവളെ ബലമായി പിടിച്ചു തള്ളി 
സ്വസ്ഥാനം സ്വന്തം ആക്കി  താക്കിതും കൊടുത്തു, അപ്പോളാകുമ്പോള്‍ അച്ചന്‍ കാണാത്തില്ലല്ലോ, മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുക അല്ലെ.   അവള്‍ പലരോടും പരാതി പറഞ്ഞു നടന്നു എന്ന് പീന്നീട് അറിഞ്ഞു.


അപ്പോളിതാ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്ത്‌ കൂടി കുടവയറിന്റെ മുഴുപ്പ് ഒട്ടു കുറയാതെ തോന്നിപ്പിക്കുന്ന ഒരു ബനിയനും കാര്‍ഗോ ജീന്‍സും ഒക്കെ ഇട്ട് വന്യമായ മുഖഭാവത്തോടുകൂടി   ഒരാള്‍ രണ്ടു  കുട്ടികളെയും പിടിച്ചു കൊണ്ട് കടന്നു വരുന്നു. 
ഏതോ അങ്കം കഴിഞ്ഞുവരുന്ന മാതിരി. എത്രയോ തിരുമേനിമാരു അച്ചന്മാരും എത്രവട്ടം പറഞ്ഞിരിക്കുന്നു, പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക്‌ വരുമ്പോൾ ഇത്തരം വേഷങ്ങൾ പാടില്ലാ എന്ന്‌.  ഈ വശം തെറ്റിയുള്ള വരവ്‌ ഒന്നു പിടികിട്ടുന്നില്ല. ആളിനെ ഇതിനു മുമ്പ്‌ ഇവിടെ എങ്ങു കണ്ടിട്ടില്ല. പരമ്പരഗതമായി നമ്മുടെ പള്ളീകളിലെല്ലാം സ്ത്രീകൾ തെക്കുവശത്തും പുരുഷന്മാർ വടക്കു വശത്തുമാണു നിന്നുവരുന്നത്‌. ഒരു പക്ഷെ ഈ ഇടവകക്കരി പെൺകുട്ടി മറുനട്ടിൽ വച്ച്‌ പള്ളീക്കാരനല്ലത്ത ഒരാളെ കല്ല്യാണം കഴിച്ച്‌ ജീവിച്ചു വരുകയും വർഷങ്ങൾക്ക്‌ ശേഷം വിലക്കുകൾ ഒക്കെ നീങ്ങികിട്ടി സ്വന്തം വീട്ടിൽ വന്നപ്പോൾ ഇടവക പള്ളിയിലെ കുർബ്ബാനയിലു സംബന്ധിക്കണം എന്ന്‌ തോന്നിക്കാണും. ഭർത്തവിനെയും കുട്ടികളെയും കൂട്ടികൊണ്ടു വരുന്നതിനുള്ള അങ്കം നടത്തിയതിന്റെ ബാക്കി പത്രമാവും അയളുടെ മുഖത്തെ വന്യ ഭാവം. അല്ലെങ്കിലും ഇത്തരം കല്ല്യാണങ്ങൾക്ക്‌ കുട്ടികൾ പിറക്കുന്ന്നതൊടുകൂടി മധുരം കുറഞ്ഞ്‌ തുടങ്ങുമല്ലോ. അത്‌ 10- 12 വർഷം ശേഷം കയ്പായി മാറും.

അച്ചെന്റെ പ്രസംഗത്തിനുള്ള സമയം ആയി, അതിനുമുമ്പ്‌ യാന്ത്രികമായി രണ്ട്‌ മൂന്ന്‌ പ്രാവശ്യം ഇരിക്കുകയു ബാറക്മോറു കുറിയേലായിസ്സോനു പറഞ്ഞു.

“യേശുക്രിസ്തുവിന്റെ കാലത്തെ യഹുദന്മാരിൽ നിന്നു ഒട്ടു വിഭിന്നമല്ല ഇന്നത്തെ നമ്മുടെ ജനവു. ഓരോരുത്തരും എല്ലാ ദിവസവും യേശുവിനെ കല്ലെറിയുന്നവരുംക്രൂശിക്കുന്നവരു അല്ലേ?. നമ്മളിലോരോരുത്തലിലും ഓരോ പരീശന്മാർ ഇല്ലേ. മറ്റുള്ളവരുടെ കുറവു കുറ്റങ്ങൽളും കണ്ടു പിടിച്ചു നമ്മൾ അവരെക്കാൾ എത്രയോ നല്ലവരാണു എന്ന്‌ സ്വയം സമർഥിക്കുന്നവർ“ അച്ചെന്റെ പ്രസംഗം തുടർന്നു.

അവസാനം കൈമുത്തി വെളിയിൽ വന്നപ്പോൾ മാവിൻ ചുവട്ടിലെ സ്ഥിരം സമിതി കൂടിയിട്ടുണ്ട്‌. കൂട്ടത്തിൽ ഒരുവൻ കൈ ചുരട്ടി രോഷത്തോടെ സംസാരിക്കുന്നു. വേറൊരാൾ എന്തോ അടക്കം പറഞ്ഞ്‌ ചിരിക്കുന്നു. മുഖത്ത്‌ ഒരു വഷളൻ ചിരി കാണുന്നുണ്ട്‌. ഈ സമിതിക്കാർക്ക്‌ പള്ളി പിരിയുന്നതിനു മുമ്പ്‌ എത്തണം എന്ന്‌ നിർബ്ബന്ധം ഉണ്ട്‌. മിക്കവാറും പ്രസംഗത്തിന്റെ സമയത്തായിരിക്കും അവരുടെ വരവ്‌. ഇവരിൽ മിക്കവരും മുൻഭരണക്കാരാണു.

ഇവർ മുമ്പ്‌ കൊടിമരച്ചുവട്ടിലായിരുന്നു സഭ കൂടിയിരുന്നത്‌. ഏതോ ഒരു രസികൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച്‌ അവരെ കണക്കിനു താങ്ങി. അതിനുശേഷം ആണു മാവിൻ ചുവട്ടിൽസഭ കൂടുവാൻ തുടങ്ങിയത്‌ എന്ന്‌ ചരിത്രകാരന്മാർ വാദിക്കുന്നു.

ഇന്നത്തെ വിഷയം പത്ത്‌ മിനിറ്റിൽ തീർക്കേണ്ട പ്രസംഗം പതിമൂന്ന്‌ മിനിറ്റ്‌ എടുത്തതാണു. ഇവരുടെ ഭരണകാലത്ത്‌ അച്ചനു ക്രിത്യമായി ” നിർദ്ദേശം“ കൊടുത്തിരുന്നത്രെ, ഒരു കാരണവശാലും പത്ത്‌ മിനിറ്റിൽ കൂടുതൽ പ്രസംഗതിനു "കളയരുത്‌" എന്ന്‌.

ഇതിലൊന്നു ഇടപെടുന്നത്‌ നമ്മുടെ പരിശുദ്ധതയ്ക്ക്‌ ഒട്ടു ചേർന്നതല്ല. ലഭിച്ച സമാധാനത്തോടും വഴിയാത്ര ഭക്ഷണത്തോടും കൂടി തിരികെ പോകാം.























2011 ഏപ്രിൽ 6, ബുധനാഴ്‌ച

ഭക്ഷണം വിലക്കപ്പെടേണ്ടതോ ?

പ്രഭാതങ്ങളിൽ ഞാൻ കുളക്കടവിൽ കാത്തു കിടക്കുന്ന രോഗിയെപ്പോലെയാണു. എനിക്കുമുമ്പേ അരെങ്കിലും കുളിമുറിയിൽ ഓടിക്കയറും. അവസാനം മാത്രം ആണു എന്റെ ഊഴം. ഒന്നു രണ്ടും മൂന്നും ഒരും വിധം ഒപ്പിച്ചിട്ട്‌ ഓടിപിടിച്ച്‌ ഒരു “ഒരുക്കം”
ആണു. പലപ്പോഴും വിചാരിക്കും ഈ വസ്ത്രം ഒക്കെ തലെ ദിവസമെ തേച്ചു വയ്ക്കുന്നതുപോലെ ഇതും തലെ ദിവസമെ ചെയ്യാമായിരുന്നെങ്കിൽ എന്ന്. ഒരുക്കം എന്ന വാക്ക് ഇവിടെ ചേരില്ല പകരം ഇട്ടു കെട്ട് ( അരയ്ക്ക് കെട്ട് കഴുത്തിൽ കെട്ട് )എന്ന പദ പ്രയോഗം ആണു  കൂടുതൽ അഭികാമ്യം. പിന്നെ മൂന്നക്ക നമ്പർ വണ്ടിപിടിക്കനൊരു ഓട്ടം. ഇതു വളരെ ഫാസ്റ്റ് ആണെന്നാണു പറച്ചിൽ. പക്ഷെ ഒച്ച് ഇഴയുന്നതുപൊലെ എന്നോ മറ്റോ പറഞ്ഞാൽ ഒച്ചുകളും മറ്റും മാന നഷ്ട്ത്തിനു കേസ് കൊടുത്തലോ?. പോകുന്ന പോക്കിനു ഗ്രോസറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവറിലിട്ട “ ഒരു സാധനം” ക്രോസൻ എന്നോ മറ്റോ പറയും, വാങ്ങി പോക്കറ്റിലിടും “ബ്രയ്ക്ക് ഫാസ്റ്റ്”



ഒരു വിധത്തിൽ ഒഫിസിൽ എത്തുമ്പോൾ അടുത്ത സീറ്റിൽ ഇരിക്കുന്നവന്റെ അറിയിപ്പ് “ ബോസ്സ് രണ്ട് മൂന്ന് തവണ വന്നു നോക്കിയിരിന്നു” . ഇതു പറയുമ്പോൾ അവന്റെ ഉള്ളിൽ ഒളിപ്പിച്ച് വച്ച സന്തോഷം സ്വല്പം ആയി പുറത്തോട്ടു വന്നു. നാട്ടിൽ കൊടിയും പിടിച്ച് ആവശ്യത്തിനു ദുഷ് പേരും സമ്പാദിച്ചു നടക്കുന്ന അവന്റെ അനിയൻ എന്റെ സീറ്റിൽ ഇരിക്കുന്നത് അവൻ കുറച്ചു നാളായി സ്വപ്നം കാണുന്നു. അല്ലെങ്കിലും ബോസ്സ് ഇങ്ങനെയാ പത്ത് മിനിറ്റ് താമസിച്ചാൽ പതിനച് പ്രാവശ്യം വന്ന് നോക്കും. വല്ല ശമ്പളത്തിന്റെ കാര്യമോ ലീവിന്റെ കാര്യമോ പറയാൻ നമുക്കൊന്ന് അദ്ദേഹത്തെ കാണണമെങ്കിലൊ, എപ്പോഴും തിരക്ക്, അല്ലെങ്കിൽ നമ്മുടെ തലവെട്ടം കാണുമ്പോൾ തന്നെ ഫോൺ എടുത്ത് വച്ച് ഭയങ്കര സംസാരം.


ഒരു വിധത്തിൽ അന്നത്തെ തച്ച് ഒപ്പിച്ചിട്ട് തിരിച്ച് മൂന്നക്ക നമ്പർ വണ്ടിയിൽ വീണ്ടും താവളത്തിൽ എത്തുമ്പോൾ മണി എട്ട്. ഉസ്താത് ചമച്ച്ത് എന്തയാലും വെട്ടി വിഴുങ്ങിയിട്ട്, ഇതിനെ നിങ്ങൾക്ക് ലഞ്ച് എന്നോ ഡിന്നർ എന്നോ വിളിക്കാം. പിന്നെ നേരെ സ്റ്റാർ സിങ്ങറിലേക്ക്, പാരിജാതം, വാർത്ത, ക്രിക്കറ്റ്, പുതിയ ഗീതം, അത്യവശ്യം നെറ്റ്, എല്ലയിടത്തും ഒന്ന് ഓടി എത്തേണ്ടേ?. രാത്രിയുടെ ഏതോ യാമത്തിൽ കിടക്കയിലേക്ക്. പിന്നേയും തുടങ്ങുകയാണു ഈ യാന്ത്രികയാത്ര. ഇതിനു തടസങ്ങൾ വെള്ളീ ആഴ്ചകളാണു ഒന്ന് നേരാവണ്ണം എരുന്ന് ഇഷ്ട്വിഭവങ്ങൾ ഒക്കെ കൂട്ടി ഒരു ഭക്ഷണം, അല്പ സ്വലപം “റിലാക്സേഷൻ”. പിന്നെ ഉറക്കം. അപ്പൊഴിത ഒരു ലേഖനം “ വെള്ളീ അഴ്ചകളിൽ വിലക്കപ്പെട്ടഭക്ഷണം” പാടില്ല എന്ന്.. എന്താണു ഈ വിലക്കപ്പെട്ടതു എന്ന് അറിയാൻ താല്പര്യം ഇല്ലഞ്ഞിട്ടല്ല, ഞങ്ങൾ സത്യ ( സുറിയാനി) ക്രിസ്ത്യനികൾക്ക്  ഈ ബ്രായ്കറ്റിലുള്ള സുറിയാനി ഒരു അവശ്യ ഘടകം ആണു കേട്ടോ,  പത്രോസ് ശ്ലിഹായ്ക്ക് ദർശ്നത്തിലുണ്ടായ വെളിപാട് കേട്ട് അനുസരിക്കനാണു ഇഷ്ടം



ഇവിടെ വിശ്വാസത്തെ ചോദ്യം ചെയ്യാ ശ്രമിക്കുന്നില്ല, പക്ഷെ  പ്രായോഗികതയിലേക്ക്‌  ഒരു എത്തി നോട്ടം മാത്രം.