2012 നവംബർ 17, ശനിയാഴ്‌ച

പൈലീ ചേട്ടന്‍റെ തട്ടുകട

പൈലീ ചേട്ടന്‍റെ തട്ടുകട

ഈ ചെറുകഥ വായിച്ചു അഭിപ്രായം എഴുതാന്‍ മറക്കല്ലേ

കുന്നിന്‍ മുകളിലെ സുന്ദരി - ചെറു കഥ

കുന്നിന്‍ മുകളിലെ സുന്ദരി - ചെറു കഥ 

സുഹൃത്തുക്കളെ  എന്‍റെ ഏറ്റവു പുതിയ ചെറുകഥ  കുന്നുമുകളിലെ  സുന്ദരി  ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.  വായിച്ചു  അഭിപ്രായം എഴുതാന്‍ മറക്കരുത്  

2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച

യുഹാനോന്‍: ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും

യുഹാനോന്‍: ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും: ഓ.. കൃത്യ സമയത്ത്‌ തന്നയാ നമ്മുടെ വരവ്. അവളുടെ ഒരുക്കം തീരുമോ എന്ന്‌സ്വല്പം ഒന്നു ഭയപ്പെട്ടിരുന്നു. നാട്ടില്‍  നിന്നു ഇതിനായി വന്നതല...

യുഹാനോന്‍: നാട് കടത്തപെട്ടവര്‍

യുഹാനോന്‍: നാട് കടത്തപെട്ടവര്‍: നാട് കടത്ത പെട്ടവര്‍ ‍ എന്ന ചെറുകഥ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക http://api.ning.com/files/g8skohNVsfDge2CfQ...

യുഹാനോന്‍: പ്രവാസ നൊമ്പരങ്ങള്‍

യുഹാനോന്‍: പ്രവാസ നൊമ്പരങ്ങള്‍: പ്രവാസ നൊമ്പരങ്ങള്‍                                                                                           യൂഹാനോന്‍       ...

2012 ജൂൺ 18, തിങ്കളാഴ്‌ച

പ്രവാസ നൊമ്പരങ്ങള്‍


പ്രവാസ നൊമ്പരങ്ങള്‍
                                    

                                                  യൂഹാനോന്‍  
  
"എന്താ ഷമീറേ!  വൈകീട്ടും നാളെയും മെസ്സില്‍  ണ്ടാവില്ല എന്ന് പറഞ്ഞു പോയിട്ട് ഇത്ര വേഗം തിരികെ, വല്ലതും മറന്നോ ?"


അല്ലാന്നേ ഉമ്മാക്ക് ഒരു തല കറക്കം, ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഒരീസം കിടക്കാന്‍ പറഞ്ഞു. നാളെ വെള്ളിയാഴ്ച വിളിക്കുമ്പോള്‍  ഉമ്മ ഫോണ്‍ എടുക്കാതെ വരുമ്പോള്‍  ഞാമ്പേജാറാകാതിരിക്കാന്‍ ഉമ്മ പറഞ്ഞിട്ട് വിളിച്ചതാ.  ഉമ്മേന്‍റെ കൈയില്‍ ആണെങ്കില്‍ മൊബേലും ഇല്ല, ഒന്ന് വിളിച്ചു നോക്കാന്‍.  പിന്നെ എനിക്ക് ഒരു മൂട് തോന്നീല്ലാ. അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ ഇറങ്ങി  തിരിച്ചു പോന്നു."

എന്‍റെ ഒരു നാട്ടാരന്‍ ഇവിടണ്ട്, ഓന്‍ കൊറച്ചീസായീ റൂമിലേക്ക്‌ വിളിക്കണ്. അവിടെ വരെ പോകാന്‍ ബസ്സില്‍ കയറിയതാ. അപ്പോഴാണ് നാട്ടില്‍ നിന്ന് അടിപ്പിച്ചു അടുപ്പിച്ചു മിസ്ഡ് കാള്‍തിരികെ വിളിക്കാന്‍ നോക്കുമ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല. പിന്നെ റഫീക്കിനെ വിളിച്ചു ബാലന്‍സ് ട്രാന്‍സ്ഫര്‍  ചെയ്യ്തു തിരിച്ചു വിളിക്കുമ്പോള്‍  ആണ് ആളിനെ പിടി കിട്ടുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള അന്ത്രുമാനിക്ക. അല്ലറ ചില്ലറ ജോലികളും ചെറിയ ദല്ലാള് പണിയും ചെയ്തു കിട്ടുന്ന തുച്ഛമായ  വരുമാനം ഒരു വിധം കഴിഞ്ഞു കൂടുന്ന പാവത്തിന്   വിളിക്കാനുള്ള പൈസാ  മൊബൈലില്‍ കാണില്ല."

നീ പേടിക്കേണ്ട ഷമീറേ, ഇപ്പോള്‍ ആശുപത്രിയില്‍ ചെന്നാല്‍ അവര്‍ രണ്ടു ദിവസം കിടത്തിയിട്ടെ വിടുകയൊള്ളൂ.  ചെയ്യാവുന്ന ടെസ്റ്റ്‌ ഒക്കെ ചെയ്യാനും പറയും.  .  പ്രത്യേകിച്ചു മകന്‍ ഗള്‍ഫില്‍ ആണെന്ന് അറിയുമ്പോള്‍. വാങ്ങി വച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക്  മുടക്കിയ കാശ് തിരികെ പിടിക്കേണ്ടേ അവര്‍ക്ക്.  റൂമിലെ സീനിയര്‍ മെമ്പര്‍ പിള്ളച്ചേട്ടന്‍ ആശസിപ്പിക്കാന്‍ പറഞ്ഞു.  

കുറച്ചു കഴിഞ്ഞപ്പോള്‍ ഷമീറിന്റെ  ഫോണ്‍ പിന്നയും ശബ്ദിച്ചു. നോക്കുമ്പോള്‍ അന്ത്രുമാനിക്കയുടെ മിസ്ഡ് കാള്‍. തിരിച്ചു വിളിച്ചപ്പോള്‍ ' നിന്‍റെ ഉമ്മാക്ക് നിന്നെ ഒന്ന് കാണന്ന്  വരാന്‍ പറ്റോന്ന് ചോദിക്കാന്‍ പറഞ്ഞു"

ഇന്നിപ്പോ വ്യായാഴ്ച്ച രാത്രി ഇനി എവിടെ ടിക്കറ്റ് കിട്ടാനാ. അഥവാ ടിക്കറ്റ് കിട്ടിയാല്‍ തന്നേ പാസ്പോര്‍ട്ട്‌ വിസ അടിക്കാന്‍   കൊടുത്തിരിക്കുക ആല്ലേ.  അത് ഇനി  കിട്ടണം എങ്കില്‍ ഞായറാഴ്ച ആവണം.  എന്തായാലും ഷമീര്‍ പ്രതീഷ കൈവിടാതെ കമ്പനി പി . ആര്‍. ഓ. യെ വിളിച്ചു . ഭാഗ്യത്തിന് അയാള്‍  ഫോണ്‍ എടുത്തു. സാധാരണ ഓഫിസ് സമയം കഴിഞ്ഞാല്‍  ഫോണ്‍ എടുക്കാറില്ല. ഇന്നാള്‍ ഒരു ദിവസം കമ്പനിയില്‍ ജോലിചെയ്യുന്ന ഒരാളുടെ അമ്മ മരിച്ചപ്പോള്‍ അയാളെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടു അയാളുടെ വീട് തപ്പി പിടിച്ചു കൂട്ടികൊണ്ട് വന്നു ഓഫിസില്‍ നിന്ന് പാസ്പോര്‍ട്ട്‌ വാങ്ങി ആണ് അയാള്‍ പോയത്.   കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു രണ്ടു   ദിവസം മുമ്പാണ് വിസ അടിക്കാന്‍  കൊടുത്തത് . വ്യായാഴ്ച് നോക്കിയപ്പോള്‍ പുതുക്കി വന്നിട്ടില്ല ഇനിയിപ്പോള്‍ എന്തായാലും ഞായറാഴ്ച ശരിയാകും”  രാവിലെ തന്നേ പോയി എടുത്തു തരാം. പി.ആര്‍.ഓ. യും ആയി സംസാരിച്ചു കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് വീണ്ടു ഒരു കാള്‍.  തിരിച്ചു വിളിച്ചപ്പോള്‍ മൂത്തുമ്മയുടെ  മകന്‍ ഫൈസല്‍.

 "നീ  എങ്ങെനെ എങ്കിലും വരുന്നത് നന്നായിരിക്കും, പേടിക്കാന്‍ ഒന്നും, ഇല്ല, എന്നാലും  നാട്ടീന്നു പോന്നിട്ട് ഇപ്പോള്‍ കുറച്ചു ആയില്ലേ, വയ്യാണ്ട് ആയപ്പോള്‍  കുഞ്ഞുമ്മ ഒരു ആഗ്രഹം പറഞ്ഞുന്നൊള്ളൂ,  നീ  പറ്റോന്ന് നോക്ക്"  

ഇതിപ്പോള്‍ എന്ത് പറ്റി, സാധാരണ ഉമ്മ ഒരു ആഗ്രഹവും പറയാറില്ല. ഇവിടെ വന്നു ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍  വിളിക്കുമ്പോള്‍ ചോദിക്കും.  നീ എന്നാ വരുന്ന്   അത്ര മാത്രം.  അല്ലെങ്കിലും ഉമ്മയുടെ ആഗ്രഹം ഒക്കെ എനിക്ക് വേണ്ടി ഉപേഷിച്ചതല്ലേ.  ഞാന്‍ ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ ഉമ്മ വിധവ ആയി . ഉപ്പുപ്പയും  വീട്ടുകാരും വേറൊരു നിക്കാഹിനു വളരെ നിര്‍ബന്ധിച്ചതാ , കുട്ടി ആയ എന്നെ ഏതെങ്കിലും  യെത്തീം ഖാനയില്‍ ആക്കാന്‍ ആയിരുന്നു അവരുടെ നിര്‍ദേശം.  അതിനു സമ്മതം ഇല്ലെങ്കില്‍ അവര്‍ വളര്‍ത്തിക്കോളാം എന്ന ഉറപ്പു കൊടുത്തു . പക്ഷെ ഉമ്മ അതിനൊന്നും വഴങ്ങിയില്ല. അപ്പോള്‍ വീട്ടുകാരുടെ മുഖം മാറി. നിക്കാഹു കഴിച്ചു വിട്ട പെണ്ണ്, അതും ഭര്‍ത്താവു മരിച്ചിട്ട്, വീട്ടില്‍ നില്‍ക്കുന്നത് .  അവര്‍ക്ക് ബുദ്ധി മുട്ടായി പ്രത്യേകിച്ചു സഹോദരങ്ങളുടെ വിവാഹ ആലോചനകള്‍ വരുന്ന സമയത്ത് ഒരു വിഷയം ആയി. ആരോടും  പരാതി പറയാതെ  ഉമ്മ പൊടികുഞ്ഞായ എന്നെയും എടുത്തു വീട് വിട്ടിറങ്ങി.  അന്ന് ഞങ്ങളുടെ വീടിനു കുറച്ചടുത്തായി ഒരു ചേച്ചി കുട്ടികളും ആയി തനിച്ചു താമസിച്ചിരുന്നു  അവരുടെ ഭര്‍ത്താവ് ഗള്‍ഫില്  ആയിരുന്നു. ഉമ്മയുടെ നിസ്സഹായ അവസ്ഥ കണ്ടു ആവര്‍ ഞങ്ങളെ അവരുടെ വീട്ടില്‍ താമസിപ്പിച്ചു. അവരെ  പലരും പലതും പറഞ്ഞു പേടിപ്പിച്ചു, കൂരേം പറമ്പും ഇല്ലാത്തവരെ താമസിപ്പിച്ചാല്‍ പീന്നീട് അവകാശം കൊടുക്കേണ്ടി വരും അത്രേ, ഇങ്ങനെ ഉപദേശം കൊടുത്തവരില്‍ ഞങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു.   ആ വീട്ടിലെ ജോലി കഴിഞ്ഞു ഉമ്മ ചുറ്റു വട്ടത്തുള്ള   മറ്റു ചില വീടുകളിലും കൂടെ ജോലിക്ക് പോകുമായിരുന്നു.


ന്‍റെ പഠനത്തിനുള്ള ചെലവ് മുഴുവന്‍ ആ വീട്ടുകാര്‍ നല്‍കി.   ഒരു പൈസാ പോലും കളയാതെ  ഉള്ളതെല്ലാം സ്വരുകൂട്ടി  ഉമ്മ രണ്ടു സെന്‍റ് സ്ഥലം  വാങ്ങി അതില്‍ ഒരു ചെറിയ വീടും വച്ചു. ഞങ്ങളുടെ കഷ്ടപാടുകള്‍ മനസ്സിലാക്കി  ഉമ്മ ജോലി ചെയ്ത വീട്ടുകാര്‍ അവര്‍ക്ക് ആവും വിധം   സഹായിച്ചു.  വീട് പണി കഴിഞ്ഞിട്ടും മാറി താമസിക്കാന്‍  ചേച്ചി ഞങ്ങളെ അനുവദിച്ചില്ല.  തനിയെ താമസിക്കുന്ന ചേച്ചിക്കും കുട്ടികള്‍ക്കും  ഞങ്ങള്‍ അവിടെ ഉള്ളത് ഒരു സഹായം ആയിരുന്നു.  പീന്നീട് അവിടുത്തെ കുട്ടികള്‍ വളര്‍ന്നു  ഉപരി പഠനത്തിന്  വീട് വിട്ടു പോയപ്പോള്‍ ചേച്ചി അവരുടെ ഭര്‍ത്താവിന്‍റെ അടുത്ത് പോയി. അപ്പോള്‍ ആണ് ഞങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ താമസം  ആരംഭിച്ചത്.  അപ്പോള്‍ ഞാന്‍ പത്താം തരത്തില്‍ എത്തിയിരുന്നു. 

" ഷമീറേ നീ ഇങ്ങനെ ആലോചിച്ചു മനസ്സ് വിഷമിപ്പിച്ചിട്ടു എന്താ പ്രയോജനം . വാ നമുക്ക് ഭക്ഷണം കഴിക്കാം  , എല്ലാവരും വെളിയില്‍ പോയതിനാല്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല  ഉച്ചയ്ക്കത്തെ കോഴിക്കറി കുറച്ചു ഇരിപ്പുണ്ട് കുബൂസു കൂട്ടി കഴിക്കാം"  ഭക്ഷണം കഴിഞ്ഞപ്പോള്‍ വെറുതെ ഒന്ന് ടീവി വച്ചു. സാധാരണ കിടക്കുന്നത് വരെ ടിവി എപ്പൊഴും ഓണായിരിക്കും ഇന്നിപ്പോള്‍ മിക്കവരും പുറത്തു പോയതിനാല്‍ ടീവി വെച്ചിരുന്നില്ല. 

പഠനം  കഴിഞ്ഞു  ജോലി ഒന്നും ശരിയാകാതെ നാട്ടില്‍ കറങ്ങി നടന്ന സമയത്തായിരുന്നു ചേച്ചിയും കുടുംബവു അവരുടെ മൂത്ത മകളുടെ കല്യാണത്തിന് നാട്ടില്‍ വരുന്നത് . ഞാനും ഉമ്മയും അവരോടൊപ്പം എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 
"ഷമീര്‍ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും എളുപ്പം ആയി , അല്ലെങ്കില്‍ നാട് വിട്ടിട്ട് പത്ത് ഇരുപത്തഞ്ച്  വര്ഷം ആയ ഞാന്‍ ഇവിടുത്തെ രീതികള്‍ അറിയാതെ പെട്ട് പോയേനെ "  ചേച്ചിയുടെ ഭര്‍ത്താവ് ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നു . 

പോകാന്‍ നേരത്ത്  ഏട്ടന്‍ പറഞ്ഞു.  " എക്സ്പീരിയന്‍സ്  ഇല്ലാത്തതിനാല്‍ ആദ്യം നല്ല ജോലി ഒന്നും ആയിരിക്കില്ല കിട്ടുക , കുറച്ചു കഷ്ടപാട് കാണും , ഗള്‍ഫില്‍ എത്തുന്ന എല്ലാവര്‍ക്കും ആദ്യം  ഇങ്ങനെ ഒക്കെ തന്നെയാ, ഏതായാലും  ഞാന്‍ ശ്രമിക്കാം'        

അദ്ദേഹം വാക്ക് പാലിച്ചു അധികം താമസിക്കാതെ തന്നെ വിസ അയച്ചു തന്നു. അങ്ങനെ എന്‍റെ ഉമ്മയെ തനിച്ചാക്കി,   ഏതൊരു  ശരാശരി മലയാളി യുവാവിന്‍റെയും സ്വപ്ന ഭൂമിയായ ഈ മണലാരിണ്യത്തില്‍   ഭാഗ്യം തേടി ഞാനും എത്തിച്ചേര്‍ന്നു,   “ഗള്‍ഫ്‌കാരന്‍ ആയി . ആദ്യം കമ്പനിയുടെ സൈറ്റില്‍ ആയിരുന്നു ജോലി, താമസം  ലേബര്‍ ക്യാമ്പിലും .  അവിടുത്തെ ജോലിയും ജീവിതവും വളരെ കഷ്ടപാട് ആയിരുന്നും . പലപ്പോഴും തിരിച്ചു പോയാലോ എന്ന് ആലോചിച്ചതാ .അപ്പോഴക്കെ ഞാന്‍ ഉമ്മയെ ഓര്‍ക്കും. എന്‍റെ കണ്മുന്‍പില്‍ ഉമ്മ അനുഭവിച്ച കഷ്ടപാടുകള്‍ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചു . രണ്ടു വര്‍ഷം  കഴിഞ്ഞപ്പോള്‍ ഓഫിസില്‍ ജോലി ആയി . ഈയിടെ വിസാ പുതുക്കുവാന്‍ തൊഴില്‍ കരാര്‍ പുതുക്കുന്ന സമയത്ത്  ശമ്പളവും ഉയര്‍ത്തി .  കാര്യങ്ങള്‍ ഒരു വിധം ഭംഗി ആയി നടക്കുന്നു എന്ന് തോന്നി തുടങ്ങി.  വിസാ പുതുക്കിയിട്ട് വേണം അവധിക്കു അപേക്ഷിക്കുവാന്‍ വന്നിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം ആകുന്നു ഇതുവരെ നാട്ടില്‍ പോയിട്ടില്ല . നാട്ടില്‍ ചെന്ന് ഉമ്മയെ ഡല്‍ഹിയും താജ്മാഹലും  ഒക്കെ കൊണ്ട് കാണിക്കണം. ഉമ്മ നാട് വിട്ടു വെളിയില്‍ പോയിട്ടില്ല.  എന്നെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതാണ് ഉമ്മയുടെ ഏക ദൂര യാത്ര.  

മൊബൈലില്‍ നിര്‍ത്താതെ ഉള്ള ബെല്‍ അടി കേട്ടാണ് രാവിലെ ഉറക്കം ഉണര്‍ന്നത്. വെള്ളി ആഴ്ച ആയതിനാല്‍ ആരും ഉണര്‍ന്നിട്ടില്ല.  ഉറങ്ങുന്നവരെ ശല്യ പെടുത്താതെ   മുറിക്കു പുറത്തിറങ്ങി ആണ് സംസാരിച്ചത് . ഫൈസല്‍ ആയിരുന്നു മറുതലയ്ക്കല്‍ " നീ എങ്ങനെ എങ്കിലും വരണം , കുഞ്ഞുമ്മക്ക്  തീരെ സുഖം ഇല്ല, ഇപ്പോള്‍  ഐ. സീ. യു .യിലാ,   നിന്നെ കാണണോന്ന്‌  ഒന്ന് രണ്ടു വട്ടം പറഞ്ഞും" 

 ഷമീറിന്റെ  എങ്ങലടി കേട്ടാണ് മറ്റുള്ളവര്‍ ഉണര്‍ന്നത്. കാര്യം അറിഞ്ഞപ്പോള്‍ അവര്‍ അവനെ എങ്ങനെ നാട്ടില്‍ എത്തിക്കാം എന്ന് പല വഴിയില്‍ ആലോചിച്ചു . പക്ഷെ പാസ്പോര്‍ട്ട്‌ എങ്ങനെ തിരികെ വാങ്ങാം എന്നതിന് യാതൊരും രൂപവും ഇല്ലായിരിന്നു. അവസാനം ശ്രമം എന്ന നിലയ്ക്ക്  എല്ലാവരും കൂടി തിരക്കി പിടിച്ചു പി.ആര്‍.ഓ.  യുടെ വീട്ടില്‍ എത്തി.  അവധി ദിവസം കാലത്തെ വന്നു ശല്യ പെടുത്തിയതില്‍ ഉള്ള നീരസം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.  എങ്കിലും പ്രയാസം  മനസ്സിലാക്കിയപ്പോള്‍  അയാള്‍ കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം കേട്ടു പക്ഷെ. എമിഗ്രേഷന്‍  ഓഫീസില്‍ നിന്ന് അവധി ദിവസം പാസ്പോര്‍ട്ട്‌ കിട്ടാനുള്ള മാര്‍ഗം മാത്രം അയാളുടെ മുന്‍പിലും തെളിഞ്ഞില്ല.  ഞായറാഴ്ച്  രാവിലെ തന്നെ പാസ്പോര്‍ട്ട്‌ വാങ്ങി  കൊടുക്കാം  എന്ന് ഉറപ്പു നല്‍കി അയാള്‍  അവരെ തിരിച്ചയച്ചു. 

സാധാരണ അവധി ദിനങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോകുന്നത് ഇന്നിപ്പോള്‍ ദിവസത്തിനു ദൈര്‍ഹ്യം കൂടിയത് പോലെ തോന്നി അവന്. ഞായറാഴ്ച  നേരം വെളുക്കുന്നതിനു മുന്‍പേ തന്നെ  ഓഫീസില്‍ എത്തി. പി ആര്‍.ഓ. വരുന്നത് നോക്കിയിരിപ്പായി.  എന്തായാലും അധികം താമസിക്കാതെ അയാള്‍ എത്തി അവനേയും    കൂട്ടി നേരെ എമിഗ്രേഷന്‍ ഓഫിസില്‍ ചെന്നു.   ബോക്സില്‍ ഇതുവരെ പാസ്പോര്‍ട്ട്‌ വന്നിട്ടില്ല . പി. ആര്‍. ഓ.  അയാളുടെ നിലയ്ക്ക് ചില ശ്രമങ്ങള്‍ ഒക്കെ നടത്തി നോക്കി എന്നിട്ടും രക്ഷ ഇല്ല.  "ഏതായാലും ഇന്ന് വൈകുന്നേരം ശരി ആകും,  നാട്ടില്‍ പോകാനുള്ള മറ്റു കാര്യങ്ങള്‍ നോക്കിക്കോ,  പാസ്പോര്‍ട്ട്‌ ഞാന്‍ വീട്ടില്‍ എത്തിച്ചു കൊള്ളാം "  എന്ന്  പറഞ്ഞു അയാള്‍ അവനെ തിരിച്ചയച്ചു. 

ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ നിന്ന് വിളി വന്നുകൊണ്ടിരുന്നു, പാസ്പോര്‍ട്ട്‌ കിട്ടിയോ എന്ന ചോദ്യം മാത്രം. വൈകുന്നേരം വിസ പുതുക്കിയ പാസ്പോര്‍ട്ട് പി. ആര്‍. ഓ. ഷമീറിന്‍റെ താമസ സ്ഥലത്ത് എത്തിച്ചു.   ടിക്കറ്റും നാട്ടില്‍ കൊണ്ടുപോകാന്‍ അല്പസ്വല്പ സാധനങ്ങളും മുറിയിലുള്ളവര്‍ സംഘടിപ്പിച്ചു.  എല്ലാം ശരി ആയികഴിഞ്ഞപ്പോള്‍  എയര്‍ പോര്‍ട്ടിലേക്ക് വണ്ടി അയക്കാന്‍  വേണ്ടി നാട്ടിലേക്ക് വീണ്ടു വിളിച്ചു.  അങ്ങേ തലയ്ക്കല്‍ നിന്ന് ശബ്ദം പുറത്തു വരാതെ വിങ്ങിപോട്ടല്‍ മാത്രം. അവസാനം മടിച്ചു മടിച്ചു വാക്കുകള്‍ പുറത്തു വന്നു ഇനി നീ വന്നിട്ട് കാര്യം ഇല്ല ഞങ്ങള്‍ വൈകുന്നേരം വരെ കാത്തിരുന്നു. നീ വരുന്ന കാര്യത്തിനു ഉറപ്പു  ഉറപ്പില്ലാത്തതിനാല്‍  മഖരീബിനു മുന്‍പ് കബറടക്കം നടത്തി,  ഇന്ന് വെളുപ്പിനെ ആണ് മരിച്ചത്  ബ്രെയിന്‍ ടുമര്‍ ആയിരുന്നത്രെ അറിയാന്‍ താമസിച്ചു പോയി. നിന്നോട് ഇവിടെ എത്തിയിട്ട് പറയാനിരുന്നതാ .

ഷമീര്‍ മുഖം പൊത്തികൊണ്ട് കട്ടിലില്‍ കുനിഞ്ഞിരുന്നു തേങ്ങി. കൂട്ടുകാര്‍ അവനെ ഒന്ന് ആശസിപ്പിക്കുവാന്‍ പോലും ആകാതെ ചുറ്റും കൂടി നിന്നു.  ഒരു മകന് വേണ്ടി മാത്രം ജീവിച്ച പ്രിയപ്പെട്ട ഉമ്മയെ അവസാനം ആയി  ഒന്ന് കാണുവാന്‍ പോലും കഴിയാതെ പോയ  മകന്റെ  മനസ്സിന്റെ  നൊമ്പരം  അവര്‍ക്ക് മനസിലാകും,  കാരണം   അവര്‍ പ്രവാസികള്‍ ആയിരുന്നു, നാട്ടില്‍  വീട്ടുകാരുമൊത്ത് അല്ലലില്ലാതെ സുഖം ആയി ജീവിക്കുന്ന നാളയെ സ്വപ്നം കണ്ട്  എല്ലാം സഹിക്കുവാന്‍ ശീലിച്ച പ്രവാസികള്‍.

2012 മാർച്ച് 31, ശനിയാഴ്‌ച

ഓശാന പെരുന്നാളുകളില്‍ മനസ്സ് വല്ലാതെ മിടിക്കുമായിരുന്നു....

ഓശാന പെരുന്നാളുകളില്‍  മനസ്സ് വല്ലാതെ മിടിക്കുമായിരുന്നു.   കൈയില്‍ കിട്ടിയ കുരുത്തോലയില്‍ വെട്ടോ കേടോ ഉണ്ടോ എന്ന്  കുട്ടി ആയിരുന്ന ഞാന്‍ നോക്കിയിരുന്നു . അങ്ങെനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ വര്‍ഷം പരീക്ഷയില്‍ തോല്‍ക്കുമത്രേ.   കവ്മാരത്തില്‍   വായിച്ച കഥയില്‍ നായിക നായകനോടെ അവളുടെ പ്രണയം അറിയിച്ചത്  ഓശാന ഞായര്‍ആയ്ച  പള്ളിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ആയിരിന്നു.   ഓശാന പാടുന്നവര്‍ തന്നെ അവനെ ക്രൂശിക്കുക  എന്ന് അട്ടഹസിക്കുന്നവരുടെ   എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു എന്ന തിരിച്ചറിവിന്റെ പ്രായത്തില്‍ എത്തിനില്‍ക്കുന്നു  ഞാന്‍. 

2012 മാർച്ച് 26, തിങ്കളാഴ്‌ച

2012 മാർച്ച് 25, ഞായറാഴ്‌ച

നാട് കടത്തപെട്ടവര്‍

നാട് കടത്ത പെട്ടവര്‍ ‍ എന്ന ചെറുകഥ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക


http://api.ning.com/files/g8skohNVsfDge2CfQvm8maEQD3leszWwA5yDZnU2qU3pzmCpnPwd*rIMbk6l0Cx6Frt4HjuyzQT46n-OtVqAbA__/NaduKadathapettavar


ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും

ഓ.. കൃത്യ സമയത്ത്‌ തന്നയാ നമ്മുടെ വരവ്.


അവളുടെ ഒരുക്കം തീരുമോ എന്ന്‌സ്വല്പം ഒന്നു ഭയപ്പെട്ടിരുന്നു.



നാട്ടില്‍  നിന്നു ഇതിനായി വന്നതല്ലേ, വിടുമോ അവള്‍

മുഖ്യാതിഥിയെ സ്വീകരിക്കാൻ സംഘാടക സമിതിക്കാര്‍  എല്ലാം ഗയിറ്റിങ്കല്‍   തന്നെയുണ്ട്‌. ഇവിടെ തന്നെ നിന്നു കളയാം. ഇവിടെയാകുമ്പോള്‍ പ്രത്യേകിച്ച്‌ പണി ഒന്നു എടുക്കതെ തന്നെ നല്ല കവറേജ്‌ കിട്ടും.



" എടീ.. നിനക്ക് ഇഷ്ടമുള്ള എതെങ്കിലും സ്റ്റാളില്‍     കയറിനിന്നോ", അവളെ ഇനി കൂട്ടത്തില്‍ നിര്‍ത്തിയാല്‍  ശരിയാവത്തില്ല.

എന്ത്‌ പറ്റി എല്ലാവരും മുണ്ടും ജുബ്ബായും, കോട്ട്കാരെ അരെയും കാണാനില്ലല്ലോ.



“ ഇവിടെ റിസപ്ഷന്‍  കമ്മറ്റിക്കാര്‍  മാത്രം നിന്നാല  മതി, മറ്റുള്ളവര്‍   ദയ്വ്ചെയ്ത്‌ ഇവിടെ നിന്നു മാറിത്തരണം”.



ഇമ്മിണി വലിയ ജുബ്ബക്കാരന്റെ ഉത്തരവ്, ഇനിയിവിടെ നില്ക്കുന്നത്‌ അത്ര പന്തിയല്ല.

അതാ പെണ്ണുമ്പിള്ള ഓടിക്കിതച്ചു വരുന്നു.



“ അച്ചായാ ബാഡ്ജ്‌ ഇല്ലാതെ ഒരു സ്റ്റാളിലും നില്ക്കാന്‍  പറ്റില്ലത്രേ.”



അതു സാരമില്ല നീ പോയി എവിടെ വേണമെങ്കിലും നിന്നോ, ഞാന്‍ കമ്മറ്റിക്കാരോട് പറയാം നിനക്കുള്ള ബാഡ്ജ്‌ അവർ അവിടെ കൊണ്ടുതരും“



ഏതായാലും ഇനി ബാഡ്ജ്‌ സംഘടിപ്പിച്ചിട്ട്‌ തന്നെ കാര്യം. എനിക്കും ഒരെണ്ണം കുത്തണം, സാദാ പോരാ, എക്സികൂട്ടിവ്‌ കമ്മറ്റിയുടെ തന്നെ വേണം.



ഇവിടെപ്പോയി ഈ കമ്മറ്റിക്കാർ, ഒരുത്തനെയും കാണാനില്ലല്ലോ. നമ്മളൊക്കെ വരുമ്പോൾ വന്ന്‌ കണ്ട്‌ ഗൗനിക്കേണ്ടതല്ലേ. ഇനി ഏതായാലും അങ്ങോട്ട്‌ പോയി തപ്പിപിടിക്കാം.



ദാ വരുന്നു ഒരു കമ്മറ്റിക്കാരന്‍ .....



“ എടാ കൊച്ചനെ നീ ഇങ്ങ്‌ വന്നേ, .ഇവിടെ നിന്ന്‌ കാര്യങ്ങള്‍ നോക്കാനുള്ളതിനു കറങ്ങി നടക്കുക. നിങ്ങളെ ഒക്കെ കമ്മറ്റിയിലാക്കിയിട്ട് ‌ ഒരു ചുമതലയും ഇല്ല എന്ന്‌ വച്ചാല്‍”



ഇടാ !.. ഇതൊന്നു കേള്‍ക്കാതെ വെരുക്‌ പോകുന്നതുപോലെ ഇവൻ ഇത്‌ ഇവിടെ പോകുവാ!



അതാ വരുന്നു അടുത്തവൻ. ഇവനിട്ട്‌ രണ്ട്‌ ഡയലോഗ്‌ കാച്ചണം, ഒന്നു പേടിപ്പിച്ച്‌ വിടണം. പണ്ട്‌ ഇവനു ജോലികിട്ടുന്നതിനു മുൻപ്‌ എന്നും വിളിക്കുമായിരിന്നു.

“അച്ചായാ ഒന്ന്‌ സഹായിക്കണം.. എവിടെ എങ്കിലും ഒന്ന്‌ കയറ്റണം" , അന്ന്‌ കാര്യമായിട്ട്‌ ഒന്നു ചെയ്തില്ലാ എങ്കിലും അവന്റെ മുകളിലൊരു അവകാശം ഉണ്ടല്ലോ.



ദാ കിടക്കുന്നു.. അവൻ നാമ്മളെ കണ്ട ഭാവം നടിക്കാതെ നേരേ മുമ്പില്‍   കൂടി ഒരു പോക്ക്‌. ഞാനോര്‍ത്തു  എന്നെ കണ്ടോണ്ട്‌ വന്നതാണെന്ന്.



ഇനീ ഇവന്മാരെ ഒന്നും നോക്കിയിട്ട്‌ ഒരു കാര്യവു ഇല്ല. നേരേ കമ്മറ്റി ഓഫിസിലേക്ക്‌ ചെല്ലാം. പ്രസിഡന്റും സെക്രട്ടറിയും ഒക്കെ കാണും രണ്ട്‌ വർത്തമാനം പറഞ്ഞിട്ട്‌ തന്നെ.



ഏതായാലും എല്ലാവരും ഉണ്ട്‌, ഭയങ്കര തിരക്കിലാണല്ലോ, ശിങ്കിടികള്‍ എല്ലാം ഇടതും വലതുമായി നില ഉറപ്പിച്ചിട്ടുണ്ട്‌. നേരേ പോയി മുമ്പില്‍ നിന്നിട്ടും കണ്ട ഭാവം ഇല്ല. ഞാനെന്നാ നിന്ന നില്പില്‍  ആവി അയി പ്പോയോ?.



“എടൊ തോമസ്സെ! നീ യൊക്കെ പ്രസിഡന്റു മറ്റു ആയതില്‍  പിന്നെ മനുഷ്യന്മാരെ. അറികേലന്നുണ്ടോ?”



“ അച്ചായാ ലോഹ്യം പറയാന്‍ സമയം ഇല്ല, ഞങ്ങള്‍ ചീഫ്‌ ഗസ്റ്റിനെ സ്വീകരിക്കാന്‍  പോകുകയാ പിന്നെ കാണാം.”

ന യാന്‍ പോ നന്‍  അന്ന  അന്നേ ഇല
നന്‍ സ്പോന്സോര്  ആള്‍ അല ‍   അര r
യില്‍


ഇനി ഇവിടെ നിന്നിട്ടു കാര്യം ഉണ്ടെന്ന്‌ തോന്നുനില്ലാ. കാലം പോയ പോക്കേ!പണ്ടൊക്കെ ഇതല്ലാം നമ്മുടെ കൈയിലിരുന്നതല്ലേ. ഈ പ്രാവശ്യം ജനറൽ ബോഡിക്ക്‌ വന്നില്ല. വന്നിരുന്നെങ്കില്‍ ഏതെങ്കിലും കമ്മറ്റിയില്‍
ആകാമായിരുന്നും. മന:പൂർവ്വം വരാതെ ഇരുന്നതാ. ഇപ്പം കമ്മറ്റിയിലായാല്‍ തുട്ട്‌ ഇറക്കണം. കമ്മറ്റി കൂടുമ്പോള്‍  ‍ പുത്തന്‍ പണക്കാരു പറയും ഒന്ന്‌ രണ്ട്‌ ഐറ്റം നമ്മള്‍ക്ക്‌ സ്പോൺസര്‍ ചെയ്യാം എന്ന്‌. കണക്ക്‌ കൂട്ടിവരുമ്പോള്‍ നല്ല ഒരു തുകയാകും. കൊടുക്കതെ വലിഞ്ഞാല്‍

“ കാശ്‌ വച്ചിട്ട്‌ കാര്യം പറഞ്ഞാല്‍ മതി” എന്ന്‌ മുഖത്ത്‌ നോക്കി പറയാന്‍ മടിക്കത്ത ചെക്കന്മാരുണ്ട്‌ കമ്മറ്റിയില്‍.

എങ്ങനെ എങ്കിലു സ്വല്പം തുട്ട്‌ ഇറക്കാമെന്ന്‌ വച്ചാല്‍ തന്നെയും പഴയതുപോലെ നടക്കില്ല. ഒരു ചെറുക്കനുള്ളവനെ ഇവിടെ എന്തെങ്കിലും ജോലികിട്ടുമോ എന്നറിയാൻ വിസിറ്റിനു കൊണ്ടൂവന്നപ്പോള്‍ അവന്‍ ബാങ്ക്‌ സ്റ്റേറ്റ്മെന്റ്‌ തപ്പിപിടിച്ച്‌ ശമ്പളവും ചിലവും ഒക്കെ ക്രിത്യമായി അവന്റെ തള്ളയെ അറിയിച്ചിട്ടുണ്ട്‌. അതില്‍ പിന്നെ അയക്കുന്നതിന്റെ അളവു സ്വല്പം കുറഞ്ഞാല്‍ അപ്പോൾ വരും നൂറു ചോദ്യങ്ങള്‍. ഏതായാലും അവനെ എം. ബി. എ. പഠിപ്പിച്ചതു കൊണ്ട്‌ അത്രയും ഉപകാരമായി. കിട്ടിയ ജോലി ഒന്നു അവനു പിടിച്ചില്ല. "സ്റ്റാറ്റ്സ്‌ പോരാ..", നാട്ടില്‍ ഒരു ചുറ്റിക്കളിയുള്ളത്‌ പിന്നയാ പിടികിട്ടിയത്‌ .

ഏതായാലും ബാഡ്ജ്‌ സംഘടിപ്പിച്ചിട്ട്‌ തന്നെ കാര്യം. കുറഞ്ഞത്‌ പെണ്ണുമ്പിള്ളയ്ക്ക്‌ എങ്കിലും ഒരെണ്ണം.

അതാ വരുന്നു ഒഫിസില്‍ പണി എടുക്കുന്ന ചെക്കന്‍, ഭാഗ്യം അവന്‍ ബാഡ്ജ്‌ കുത്തിയിട്ടുണ്ട്‌.

“മോനെ ബാഡ്ജ്‌ എവിടെ നിന്നാണു കിട്ടുന്നത്‌?.



അല്ലെങ്കില്‍ അതിങ്ങ്‌ താ, മോന്‍  പോയി വേറൊരണ്ണം വാങ്ങ്‌.



അച്ചായന്‍  പറഞ്ഞെന്ന്‌ പറഞ്ഞാല്‍ മതി”



“ അച്ചായാ ഇതിങ്ങിനെ വേറൊരൾക്ക്‌ കൊടുക്കാന്‍  പാടില്ലാ എന്ന്‌ അവർ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. തന്നെയും അല്ല ഈ ബാഡ്ജില്‍ പേരും എഴുതിയിട്ടുണ്ട്‌”



അച്ചായന്‍  ചെന്ന്‌ ഗ്രൂപ്പ്‌ കൺവീനറോട്‌ ചോദിക്ക്‌. പക്ഷെ ബാഡ്ജ്‌, സ്റ്റീയറിങ്ങ്‌ കമ്മറ്റിയിലുള്ള്വർക്ക്‌ മാത്രമേ കൊടുക്കാവു എന്നാണു തീരുമാനം.“



ഇതാരാടാ ഈ ഗ്രൂപ്പ്‌ കന്‍വീനർ എന്ന പുതിയഅവതാരം. എന്നാ പിന്നെ അവനെ കണ്ടിട്ട്‌ തന്നെ കാര്യം. ഒരു വിധത്തില്‍ ഗ്രൂപ്പ്‌ കന്‍വീനർ എന്ന മഹാ സംഭവത്തെ കണ്ടൂ പിടിച്ചു. ഓ ഇവനായിരുന്നോ?, പണ്ടൊക്കെ ഇവൻ വണ്ടിക്ക്‌ ലിഫ്റ്റ്‌ നോക്കി നില്ക്കു‍മ്പോള്‍ മൈൻഡ്‌ ചെയ്യാതെ പോകുമായിരുന്നു. കണ്ട്‌ കാര്യം പറഞ്ഞപ്പോള്‍ അതാ കിടക്കുന്നു നിയമത്തിന്റെ നൂറു നൂലാമാലകൾ! "ലിസ്റ്റില്‍ പേരുള്ളവർക്ക്‌ മാത്രമേ ബാഡ്ജ്‌ കൊടുക്കാൻ പറ്റുകയൊള്ളു."



ബാഡ്ജിന്റെ വില പോയ പോക്കേ!



ഇതായിരുന്നില്ലല്ലോ പതിവ്‌. ഏത്‌ കമ്മറ്റി ഉണ്ടെങ്കിലും അതിലൊക്കെ നമ്മൊളൊക്കെ കാണും, ഒന്നുകില്‍ കന്‍വീനർ, അല്ലെങ്കില്‍ ഖജാഞ്ജി, അതുമല്ലെങ്കില്‍ ഒർഗനൈസർ. അകത്തിട്ടില്ലെങ്കില്‍ പ്രശ്നം ഉണ്ടാക്കുന്ന എല്ലാ പെരുച്ചായികളേയും ഇടത്തക്ക വിധത്തിലുള്ള നിരവധി പോസ്റ്റ്കള്‍ ഉള്ള കമ്മറ്റി ആയിരിക്കും. പിന്നെ കാര്യങ്ങള്‍ എളുപ്പം ആയി. കമ്മറ്റി കൂടുമ്പോള്‍ വെറുതെ വമ്പൻ ഡയലോഗുകള്‍ പറഞ്ഞ്‌ ഓളം ഉണ്ടാക്കിയാല്‍ മതി. പണികൾ ചെയ്യാന്‍ ഒരു കൂട്ടർ സ്ഥിരമായി ഉണ്ടല്ലൊ. കോട്ടുമിട്ട്‌ ബാഡ്ജും കുത്തി മുമ്പിന്‍  നിന്നാല്‍ മതി.



ഇനിയിപ്പം ഭക്ഷണം വിളമ്പികൊടുക്കുന്നിടത്ത്‌ ഒന്ന്‌ നോക്കാം അവിടെ ആകുമ്പോള്‍ പാവപ്പെട്ടവന്മാർ ഉറക്കമിളച്ചിരിന്ന്‌ ഉണ്ടാക്കി വച്ചത്‌ "അവിടെ കൊട്‌ ഇവിടെ കൊട്‌" എന്ന്‌ പറഞ്ഞാല്‍ മതി. അവിടെ നിന്ന്‌ ഒരു വിധം കാര്യങ്ങള്‍  നടത്തികൊണ്ടിരുന്നപ്പോള്‍  ഒരുത്തൻ രോഷത്തോടെ വന്നു തോളത്തു തട്ടി പറയുകയാ,

“ തനിയെ പോകുന്നോ അതോ പിടിച്ച്‌ ഇറക്കി വിടണോ?



ഇത്രയും സാധനങ്ങള്‍ ഉണ്ടാക്കി എടുക്കാമെങ്കില്‍ അത്‌ വിളമ്പികൊടുക്കാനും ഞങ്ങള്‍ക്ക്‌ അറിയാം”



ഇനിയിപ്പോള്‍ പെണ്ണുമ്പിള്ളേയും വിളിച്ച്‌ സ്റ്റാന്റ്‌ വിടുന്നതാണു നല്ലത്‌.



“ എടീ! ഓഫിസിലെ ദാസന്റെ ഫാമിലി വന്നിട്ടുണ്ട്‌. എന്നോട്‌ കുറച്ചായി പറയുന്നു ഇറങ്ങ്‌, ഇറങ്ങ്‌ എന്ന്‌. ഞാന്‍  ഈ കാര്യം ഓർക്കാതെ ഇന്ന്‌ ചെല്ലാമെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. കാണാഞ്ഞിട്ട്‌ അങ്ങേരു വിളിക്കുമ്പോള്‍  അണു ഓർക്കുന്നത്‌. നമുക്ക്‌ അങ്ങോട്ട്‌ പോകാം“



"ഞാന്‍  പോകുവാണെന്ന്‌ പറഞ്ഞപ്പോ പ്രസിഡന്റും സെക്രട്ടറിയും കമ്മറ്റിക്കാരും എല്ലാം വിഷമിച്ചു. അവരു ചോദിക്കുവാ



അച്ചായനില്ലാതെ കാര്യങ്ങള്‍ എങ്ങനെ നടക്കും എന്ന്‌.



ഭയങ്കര ടെന്‍ഷനിലാ അവരിപ്പം.”



ഭാഗ്യത്തിനു ദാസന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവരവിടെ ഇല്ല. വിളിച്ചു നോക്കിയപ്പോള്‍ ദുബായിലാണത്രേ,കുട്ടികളെ മെട്രൊയില്‍ കയറ്റാൻ കൊണ്ടുപോയതാണു.



മടക്ക യാത്രയില്‍ അവള്‍ പതിവു ക്രോസ്സ്‌ വിസ്താരം ഒന്നു നടത്തിയില്ല. എന്നാപ്പിന്നെ റുമില്‍ ചെന്നിട്ട്‌ ആയിരിക്കും എന്നു കരുതി സ്വല്പം ഒന്ന്‌ വലിഞ്ഞാണു നടന്നത്‌. പക്ഷെ എനിക്ക്‌ മുമ്പേ അവൾ റൂമില്‍ കയറി കുറ്റിയിട്ട്‌ ഒറ്റ കിടപ്പ്‌. ഏസിയില്ലാത്ത സിറ്റിങ്ങ്‌ റുമില്‍ അത്തായ പട്ടിണിയോട്‌ ഇനി ഒരു രാത്രി .



പുതിയ ഗുണപാഠം : ബാഡ്ജ്‌ വിചാരിച്ചാലും അത്താഴം മുടങ്ങും