പ്രഭാതങ്ങളിൽ ഞാൻ കുളക്കടവിൽ കാത്തു കിടക്കുന്ന രോഗിയെപ്പോലെയാണു. എനിക്കുമുമ്പേ അരെങ്കിലും കുളിമുറിയിൽ ഓടിക്കയറും. അവസാനം മാത്രം ആണു എന്റെ ഊഴം. ഒന്നു രണ്ടും മൂന്നും ഒരും വിധം ഒപ്പിച്ചിട്ട് ഓടിപിടിച്ച് ഒരു “ഒരുക്കം”
ഒരു വിധത്തിൽ ഒഫിസിൽ എത്തുമ്പോൾ അടുത്ത സീറ്റിൽ ഇരിക്കുന്നവന്റെ അറിയിപ്പ് “ ബോസ്സ് രണ്ട് മൂന്ന് തവണ വന്നു നോക്കിയിരിന്നു” . ഇതു പറയുമ്പോൾ അവന്റെ ഉള്ളിൽ ഒളിപ്പിച്ച് വച്ച സന്തോഷം സ്വല്പം ആയി പുറത്തോട്ടു വന്നു. നാട്ടിൽ കൊടിയും പിടിച്ച് ആവശ്യത്തിനു ദുഷ് പേരും സമ്പാദിച്ചു നടക്കുന്ന അവന്റെ അനിയൻ എന്റെ സീറ്റിൽ ഇരിക്കുന്നത് അവൻ കുറച്ചു നാളായി സ്വപ്നം കാണുന്നു. അല്ലെങ്കിലും ബോസ്സ് ഇങ്ങനെയാ പത്ത് മിനിറ്റ് താമസിച്ചാൽ പതിനച് പ്രാവശ്യം വന്ന് നോക്കും. വല്ല ശമ്പളത്തിന്റെ കാര്യമോ ലീവിന്റെ കാര്യമോ പറയാൻ നമുക്കൊന്ന് അദ്ദേഹത്തെ കാണണമെങ്കിലൊ, എപ്പോഴും തിരക്ക്, അല്ലെങ്കിൽ നമ്മുടെ തലവെട്ടം കാണുമ്പോൾ തന്നെ ഫോൺ എടുത്ത് വച്ച് ഭയങ്കര സംസാരം.
ഒരു വിധത്തിൽ അന്നത്തെ തച്ച് ഒപ്പിച്ചിട്ട് തിരിച്ച് മൂന്നക്ക നമ്പർ വണ്ടിയിൽ വീണ്ടും താവളത്തിൽ എത്തുമ്പോൾ മണി എട്ട്. ഉസ്താത് ചമച്ച്ത് എന്തയാലും വെട്ടി വിഴുങ്ങിയിട്ട്, ഇതിനെ നിങ്ങൾക്ക് ലഞ്ച് എന്നോ ഡിന്നർ എന്നോ വിളിക്കാം. പിന്നെ നേരെ സ്റ്റാർ സിങ്ങറിലേക്ക്, പാരിജാതം, വാർത്ത, ക്രിക്കറ്റ്, പുതിയ ഗീതം, അത്യവശ്യം നെറ്റ്, എല്ലയിടത്തും ഒന്ന് ഓടി എത്തേണ്ടേ?. രാത്രിയുടെ ഏതോ യാമത്തിൽ കിടക്കയിലേക്ക്. പിന്നേയും തുടങ്ങുകയാണു ഈ യാന്ത്രികയാത്ര. ഇതിനു തടസങ്ങൾ വെള്ളീ ആഴ്ചകളാണു ഒന്ന് നേരാവണ്ണം എരുന്ന് ഇഷ്ട്വിഭവങ്ങൾ ഒക്കെ കൂട്ടി ഒരു ഭക്ഷണം, അല്പ സ്വലപം “റിലാക്സേഷൻ”. പിന്നെ ഉറക്കം. അപ്പൊഴിത ഒരു ലേഖനം “ വെള്ളീ അഴ്ചകളിൽ വിലക്കപ്പെട്ടഭക്ഷണം” പാടില്ല എന്ന്.. എന്താണു ഈ വിലക്കപ്പെട്ടതു എന്ന് അറിയാൻ താല്പര്യം ഇല്ലഞ്ഞിട്ടല്ല, ഞങ്ങൾ സത്യ ( സുറിയാനി) ക്രിസ്ത്യനികൾക്ക് ഈ ബ്രായ്കറ്റിലുള്ള സുറിയാനി ഒരു അവശ്യ ഘടകം ആണു കേട്ടോ, പത്രോസ് ശ്ലിഹായ്ക്ക് ദർശ്നത്തിലുണ്ടായ വെളിപാട് കേട്ട് അനുസരിക്കനാണു ഇഷ്ടം
ആണു. പലപ്പോഴും വിചാരിക്കും ഈ വസ്ത്രം ഒക്കെ തലെ ദിവസമെ തേച്ചു വയ്ക്കുന്നതുപോലെ ഇതും തലെ ദിവസമെ ചെയ്യാമായിരുന്നെങ്കിൽ എന്ന്. ഒരുക്കം എന്ന വാക്ക് ഇവിടെ ചേരില്ല പകരം ഇട്ടു കെട്ട് ( അരയ്ക്ക് കെട്ട് കഴുത്തിൽ കെട്ട് )എന്ന പദ പ്രയോഗം ആണു കൂടുതൽ അഭികാമ്യം. പിന്നെ മൂന്നക്ക നമ്പർ വണ്ടിപിടിക്കനൊരു ഓട്ടം. ഇതു വളരെ ഫാസ്റ്റ് ആണെന്നാണു പറച്ചിൽ. പക്ഷെ ഒച്ച് ഇഴയുന്നതുപൊലെ എന്നോ മറ്റോ പറഞ്ഞാൽ ഒച്ചുകളും മറ്റും മാന നഷ്ട്ത്തിനു കേസ് കൊടുത്തലോ?. പോകുന്ന പോക്കിനു ഗ്രോസറിയിൽ നിന്നും പ്ലാസ്റ്റിക്ക് കവറിലിട്ട “ ഒരു സാധനം” ക്രോസൻ എന്നോ മറ്റോ പറയും, വാങ്ങി പോക്കറ്റിലിടും “ബ്രയ്ക്ക് ഫാസ്റ്റ്”
ഒരു വിധത്തിൽ ഒഫിസിൽ എത്തുമ്പോൾ അടുത്ത സീറ്റിൽ ഇരിക്കുന്നവന്റെ അറിയിപ്പ് “ ബോസ്സ് രണ്ട് മൂന്ന് തവണ വന്നു നോക്കിയിരിന്നു” . ഇതു പറയുമ്പോൾ അവന്റെ ഉള്ളിൽ ഒളിപ്പിച്ച് വച്ച സന്തോഷം സ്വല്പം ആയി പുറത്തോട്ടു വന്നു. നാട്ടിൽ കൊടിയും പിടിച്ച് ആവശ്യത്തിനു ദുഷ് പേരും സമ്പാദിച്ചു നടക്കുന്ന അവന്റെ അനിയൻ എന്റെ സീറ്റിൽ ഇരിക്കുന്നത് അവൻ കുറച്ചു നാളായി സ്വപ്നം കാണുന്നു. അല്ലെങ്കിലും ബോസ്സ് ഇങ്ങനെയാ പത്ത് മിനിറ്റ് താമസിച്ചാൽ പതിനച് പ്രാവശ്യം വന്ന് നോക്കും. വല്ല ശമ്പളത്തിന്റെ കാര്യമോ ലീവിന്റെ കാര്യമോ പറയാൻ നമുക്കൊന്ന് അദ്ദേഹത്തെ കാണണമെങ്കിലൊ, എപ്പോഴും തിരക്ക്, അല്ലെങ്കിൽ നമ്മുടെ തലവെട്ടം കാണുമ്പോൾ തന്നെ ഫോൺ എടുത്ത് വച്ച് ഭയങ്കര സംസാരം.
ഒരു വിധത്തിൽ അന്നത്തെ തച്ച് ഒപ്പിച്ചിട്ട് തിരിച്ച് മൂന്നക്ക നമ്പർ വണ്ടിയിൽ വീണ്ടും താവളത്തിൽ എത്തുമ്പോൾ മണി എട്ട്. ഉസ്താത് ചമച്ച്ത് എന്തയാലും വെട്ടി വിഴുങ്ങിയിട്ട്, ഇതിനെ നിങ്ങൾക്ക് ലഞ്ച് എന്നോ ഡിന്നർ എന്നോ വിളിക്കാം. പിന്നെ നേരെ സ്റ്റാർ സിങ്ങറിലേക്ക്, പാരിജാതം, വാർത്ത, ക്രിക്കറ്റ്, പുതിയ ഗീതം, അത്യവശ്യം നെറ്റ്, എല്ലയിടത്തും ഒന്ന് ഓടി എത്തേണ്ടേ?. രാത്രിയുടെ ഏതോ യാമത്തിൽ കിടക്കയിലേക്ക്. പിന്നേയും തുടങ്ങുകയാണു ഈ യാന്ത്രികയാത്ര. ഇതിനു തടസങ്ങൾ വെള്ളീ ആഴ്ചകളാണു ഒന്ന് നേരാവണ്ണം എരുന്ന് ഇഷ്ട്വിഭവങ്ങൾ ഒക്കെ കൂട്ടി ഒരു ഭക്ഷണം, അല്പ സ്വലപം “റിലാക്സേഷൻ”. പിന്നെ ഉറക്കം. അപ്പൊഴിത ഒരു ലേഖനം “ വെള്ളീ അഴ്ചകളിൽ വിലക്കപ്പെട്ടഭക്ഷണം” പാടില്ല എന്ന്.. എന്താണു ഈ വിലക്കപ്പെട്ടതു എന്ന് അറിയാൻ താല്പര്യം ഇല്ലഞ്ഞിട്ടല്ല, ഞങ്ങൾ സത്യ ( സുറിയാനി) ക്രിസ്ത്യനികൾക്ക് ഈ ബ്രായ്കറ്റിലുള്ള സുറിയാനി ഒരു അവശ്യ ഘടകം ആണു കേട്ടോ, പത്രോസ് ശ്ലിഹായ്ക്ക് ദർശ്നത്തിലുണ്ടായ വെളിപാട് കേട്ട് അനുസരിക്കനാണു ഇഷ്ടം
ഇവിടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നില്ല, പക്ഷെ പ്രായോഗികതയിലേക്ക് ഒരു എത്തി നോട്ടം മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ